അറഫാ ദിനത്തിലും – പെരുന്നാള്‍ ദിനത്തിലും വിശുദ്ധ ഹറമിലേക്ക് പ്രവേശനമില്ല

168

മക്ക: ഈ വര്‍ഷം അറഫാ ദിനത്തിലും പെരുന്നാള്‍ ദിനത്തിലും പൊതുജനങ്ങള്‍ക്ക് വിശുദ്ധ ഹറമിലേക്ക് പ്രവേശനം നല്‍കുകയില്ലെന്നും അറഫ ദിനത്തിലെ നോമ്പ് തുറ മക്ക നിവാസികള്‍ വീടുകളില്‍ വെച്ച്‌ തന്നെ നിര്‍വ്വഹിക്കണ മെന്നും ത്വവാഫ്, സ്വഫാ മര്‍വ മലകള്‍ക്കിടയിലെ നടത്തം എന്നിവയുള്‍പ്പെടെയുള്ള പ്രധാന കര്‍മ്മങ്ങളുടെ പൂര്‍ണ്ണ മായ വിജയത്തിനായി ആദ്യ ഘട്ട മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും ഹജ്ജ് സുരക്ഷാ ഫോഴ്‌സ് അസി സ്റ്റന്‍റ് കമാണ്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ വസ്ല്‍ അല്‍ അഹ്‌മദി പറഞ്ഞു.

വിശുദ്ധ ഹജ്ജ് കര്‍മ്മം അടുത്തയാഴ്ച്ച തുടങ്ങാനിരിക്കെയുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ്
നിലവില്‍ പുറത്തുള്ളവര്‍ക്ക് മക്കയിലെ ഹറം പള്ളിയിലേക്ക് പ്രവേശനം നൽകാത്തത് . ഈ രണ്ടു ദിനങ്ങളിലും അത് പോലെ തന്നെ തുടരും. അറഫ നോമ്പ് വീടുകളില്‍ വെച്ച്‌ നിര്‍വ്വഹിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.

ഹറമിലേക്ക് അധികൃതരുടെ കൂടെ മാത്രമേ ഓരോരുത്തര്‍ക്കും പ്രവേശനം നല്‍കുകയുള്ളൂ. പ്രധാനമായും ആരോഗ്യ സുരക്ഷയാണ് നമ്മുടെ ലക്ഷ്യം . തുടര്‍ നടപടികളും അടുത്ത ക്രമീകരണങ്ങളുടെ അടുത്ത ഘട്ടങ്ങളും വരും ദിനങ്ങളില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.