ഇന്ത്യ വെസ്റ്റിന്‍ഡീസ് ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

162

തിരുവനന്തപുരം : ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ വെസ്റ്റിന്‍ഡീസ് ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരത്തിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ എംഈര്‍ അജിത്ത് കുമാര്‍, അഡീഷണല്‍ കമ്മീഷണര്‍ ഹര്‍ഷിത അട്ട ലൂരി എന്നീവരുടെ നേതൃത്വത്തിലുളള സംഘം വിലയിരുത്തി. ക്രിക്കറ്റ് മത്സരത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കു കയാണ്. മത്സര ത്തിന്റെ മുന്നോടിയായുള്ള സുരക്ഷ ക്രമീകരണങ്ങള്‍ സിറ്റി പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തി ലുള്ള സംഘം വിലയിരുത്തി. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മത്സരം നടക്കുക.

തിരുവനന്തപുരം സിറ്റി, റൂറല്‍, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നായി പോലീസിനെ രണ്ടായിരത്തോളം പോലീസുകാരാണ് മല്‍സരത്തിന് സുരക്ഷ ഒരുക്കുക.കൂടാതെ ട്രാഫിക്ക് നിയന്ത്രണത്തിനായി 200 ട്രാഫിക്ക് വാര്‍ഡന്‍ മാരെയും, 200 പ്രൈവറ്റ് സെക്യുരിറ്റി മാരെയും നിയമിക്കും. എല്‍.എന്‍.സി.പി.ഇ, കേരള യൂണിവേഴ്സിറ്റി ക്യാംപസ് കാര്യവട്ടം കോളേജ്, തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും പാര്‍ക്കിങ് .സ്റ്റേഡിയത്തിന്റെ പ്രധാന കവാട ത്തിലൂടെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. മൂന്ന് ഘട്ട പരിശോധന യ്ക്ക് ശേഷം മാത്രമേ പൊതുജനങ്ങളെ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂ.

കളിക്കാര്‍ക്കും, വിഐപികള്‍ക്കും സ്റ്റേഡിയത്തിന്റെ നാലാമത്തെ കവാടം വഴിയാണ് പ്രവേശനം നിശ്ചയിച്ചിരി ക്കുന്നത്. സിറ്റി പോലീസ് കമ്മീഷ്ണര്‍ എം.ആര്‍ അജിത്തിന്റെയും അഡിഷ്ണല്‍ കമ്മീഷണര്‍ ഹര്‍ഷിത അട്ടല്ലൂരി യുടെയും ഡിസിപി ആദിത്യയുടെയും നേതൃത്വ ത്തിലായിരിക്കും സ്റ്റേഡിയത്തിന്റെ സുരക്ഷ ചുമതല. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മത്സരം നടക്കുക.

കുപ്പിവെള്ളവും ശീതള പാനീയങ്ങളും പുറത്തുനിന്നും കൊണ്ടു വരാ ന്‍ അനുവദിക്കില്ല. പെപ്സിക്കോയാണ് സ്റ്റേഡിയത്തിനുള്ളിലെ വെള്ള വും പാനീയങ്ങളും വിതരണം ചെയ്യുന്നത്.

NO COMMENTS