ഏപ്രിൽ മാസത്തിലെ പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

79

തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ മാസത്തിലെ പെൻഷൻ വിതരണം ചെയ്യുന്ന തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ട്രഷറിയില് ആവശ്യമായ ആരോഗ്യസുരക്ഷാ മുന്കരുതല് എടുത്തിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അക്കൌണ്ടുള്ളവർക്ക് പണം അതിലെത്തും. ബഹളങ്ങളൊക്കെ ഒന്നൊതുങ്ങിയിട്ടു വാങ്ങുന്നതല്ലേ നല്ലതെന്നും പ്രായമായവർ പെൻഷൻ വാങ്ങാനാണെങ്കിലും പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും ഐസക് പറഞ്ഞു.

മാസാദ്യം ട്രഷറിയില് വൻ തിരക്കാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാല് ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങൾ മനസിലാക്കിയിട്ടുള്ളവര്ക്കറിയാം, ഇനി ആ തിരക്ക് അനുവദിക്കാനാവില്ലെന്ന്. എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കണം. ആവശ്യമായ എല്ലാ മുന്കരുതലുമെടുക്കുകയും വേണം.

രോഗപ്രതിരോധ ശക്തിയിലും മറ്റും വളരെ പുറകില് നില്ക്കുന്ന വയോജനങ്ങളെ ഏറ്റവും കരുതലോടെ വേണം പരിചരിക്കാനെന്നും ഐസക് പറഞ്ഞു

ക്രമീകരണങ്ങള് താഴെ പറയുന്നു

ഓരോ ട്രഷറിയില് നിന്നും പിടിഎസ്ബി മുഖേനെ പെന്ഷന് വാങ്ങുന്നവരെ അക്കൌണ്ട് നമ്ബറുകളുടെ അടിസ്ഥാനത്തില് ഏപ്രില് 2 മുതല് 7 വരെ താഴെ പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

ഏപ്രില് 2 – പിടിഎസ്ബി അക്കൌണ്ട് നമ്ബര് പൂജ്യത്തിലും (0) ഒന്നിലും (1) അവസാനിക്കുന്നവര്

ഏപ്രില് 3 – പിടിഎസ്ബി അക്കൌണ്ട് നമ്ബര് രണ്ടിലും (2) മൂന്നിലും (3) അവസാനിക്കുന്നവര്

ഏപ്രില് 4 – പിടിഎസ്ബി അക്കൌണ്ട് നമ്ബര് നാലിലും (4) അഞ്ചിലും (5) അവസാനിക്കുന്നവര്

ഏപ്രില് ആറ് – പിടിഎസ്ബി അക്കൌണ്ട് നമ്ബര് ആറിലും (6) ഏഴിലും (7) അവസാനിക്കുന്നവര്

ഏപ്രില് ഏഴ് – പിടിഎസ്ബി അക്കൌണ്ട് നമ്ബര് എട്ടിലും (8) ഒമ്ബതിലും (9) അവസാനിക്കുന്നവര്

നിലവിലുള്ള ടെല്ലര് കൌണ്ടറുകളുടെ എണ്ണം വര്ദ്ധിപ്പിക്കും, പ്രവൃത്തി സമയം 9 മണി മുതല് 5 മണി വരെയാക്കും.

പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവര് ട്രഷറിയില് വരരുത്. ട്രഷറിയില് നേരിട്ട് എത്താന് കഴിയാത്തവര് വ്യക്തിഗത ബാങ്ക് അക്കൌണ്ടുകളുടെ വിവരങ്ങള് ഒപ്പിട്ട ചെക്കിനൊപ്പം സമര്പ്പിച്ചാല് പണം ട്രാന്സ്ഫര് ചെയ്യുന്നതിന് ക്രമീകരണം ഏര്പ്പെടുത്തും.ഒരു സമയം കൌണ്ടറിനു മുന്നില് 5 പേരെ മാത്രമേ അനുവദിക്കൂ. ഒരു മീറ്റര് അകലം പാലിക്കുകയും വേണം.

NO COMMENTS