ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി – മരണം ഏഴു ലക്ഷം – ആഗോളതലത്തില്‍ ഇന്ത്യ ഒന്നാമത്

83

ന്യൂയോര്‍ക്ക്: വേള്‍ഡോമീറ്ററിന്റെ കണക്കു പ്രകാ രം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി (20,016,302 ) പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഏഴു ലക്ഷം ( 733,592 ) ആയി ഉയര്‍ന്നു. 12,892,074 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു.ശനിയാഴ്ച 65,156 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ,പ്രതിദിന രോഗികളില്‍ ഇന്ത്യ വീണ്ടും ആഗോളതലത്തില്‍ ഒന്നാമതായി.

പ്രതിദിനം 50,000ത്തിലധികം പേര്‍ക്കാണ് യു.എസില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. മരണസംഖ്യ 1.65 ലക്ഷം പിന്നിട്ടു. 2,664,698 പേര്‍ രോഗമുക്തി നേടി.അതേസമയം, കൊവിഡ് ബാധിതര്‍ക്കുള്ള ദുരിതാശ്വാസ പാക്കേജ് ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. തൊഴിലില്ലായ്മ വര്‍ദ്ധിച്ചിരിക്കുന്നതിനിടെ യാണ് ജോലി നഷ്ടമായവര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസി ഡന്റ് ഒപ്പുവച്ചത്.

ലോകത്ത് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 30.13 ലക്ഷം കവിഞ്ഞു. ആകെ മരണം ഒരു ലക്ഷം പിന്നിട്ടു. ഇന്ത്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. മരണസംഖ്യ 44,000 പിന്നിട്ടു.

NO COMMENTS