കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ സാധ്യത

75

ബംഗളൂരു: 30 ദിവസത്തിനിടെ കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ബിശ്രീരാമലൂ മുന്നറിയിപ്പ് നല്‍കി. ക​ഴി​ഞ്ഞ​ദി​വ​സം സം​സ്ഥാ​ന​ത്തും ബം​ഗ​ളൂ​രു​വി​ലും റെ​ക്കോ​ഡ്​ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ തു​ട​ര്‍​ച്ച​യാ​യ ട്വീ​റ്റു​ക​ളു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി രം​ഗ​ത്തു​വ​ന്ന​ത്. ക​ണ​ക്കു​ക​ളി​ല്‍ പ​രി​ഭ്രാ​ന്ത​രാ​വേ​ണ്ട​തി​ല്ലെ​ന്നും സു​ര​ക്ഷാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നിലവില്‍ കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35000 കടന്നിരിക്കുകയാണ്. 613 പേരാണ് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്. 14716 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. കോവിഡ് വ്യാപനം അതിതീവ്രമായതോടെ ബംഗളൂരുവില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി എട്ടു മുതല്‍ ജൂലൈ 22 പുലര്‍ച്ചെ അഞ്ചുവരെ ഏഴു ദിവസത്തേക്കാണ് സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വരുന്ന രണ്ടുമൂന്ന് മാസ കാലയളവ് കര്‍ണാടകയെ സംബന്ധിച്ച്‌ വെല്ലുവിളികള്‍ നിറഞ്ഞതാണ്. വരുന്ന 30 ദിവസത്തിനിടെ കോവിഡ് കേസുകള്‍ ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കോ​വി​ഡ്​ -19 വ്യാ​പ​നം ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ സാ​ധ്യ​മാ​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ടെന്നും മന്ത്രി പറഞ്ഞു.

NO COMMENTS