എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തര പേപ്പറുകള്‍ റോഡരികില്‍ കണ്ടെത്തി ; വീഴ്ച വരുത്തിയ ഓഫിസ് അസിസ്റ്റന്റിന് സസ്‌പെൻഷൻ

167

കോഴിക്കോട് : ബുധനാഴ്ച ആരംഭിച്ച്‌ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തര പേപ്പറുകള്‍ റോഡരികില്‍ കണ്ടെത്തി. കോഴിക്കോട് കായണ്ണ എച്ച്‌.എസ്.എസില്‍ നിന്ന് മൂല്യനിര്‍ണയ ക്യാംപിലേക്ക് അയയ്ക്കാന്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയ പേപ്പറാണ് വഴിയില്‍ വീണത്. സംഭവത്തെ തുടര്‍ന്ന് ഗുരുതര വീഴ്ച വരുത്തിയ ഓഫിസ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തതായി ഡി.ഡി.ഇ അറിയിച്ചു.

ഇന്നലെ നടന്ന മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരപ്പേപ്പര്‍ കെട്ടാണ് സ്‌കൂളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്. കുറ്റിവയലിന് സമീപം പേപ്പര്‍ കെട്ട് കിടക്കുന്നത് കണ്ട നാട്ടുകാരന്‍ അടുത്തുള്ള കടയില്‍ ഏല്‍പ്പിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞതിന് ശേഷം മൂല്യനിര്‍ണയ ക്യാംപിലേക്ക് അയയ്ക്കുന്നതിനായി പോസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് വീണതെന്നാണ് വിശദീകരണം.

എന്നാല്‍ പേപ്പര്‍ കെട്ടുകള്‍ ബൈക്കിന് പിന്നിലാണ് സൂക്ഷിച്ചിരുന്നത്. റോഡരികില്‍ തെറിച്ച്‌ വീണത് ജീവനക്കാരന്‍ അറിയാതിരുന്നത് ഗുരുതര വീഴ്ചയാണ്. കിട്ടിയ വ്യക്തി വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെത്തി പേപ്പര്‍ കെട്ടുകള്‍ തിരികെ വാങ്ങുകയായിരുന്നു.

NO COMMENTS