മാസപ്പിറവി ദൃശ്യമായി – റമദാന്‍ വ്രതാരംഭം ഏപ്രില്‍ 13 നു ( നാളെ ) ചൊവ്വാഴ്ച

57

കാസര്‍കോട്: കേരളത്തില്‍ മാസപ്പിറവി ദൃശ്യമായി. ചൊവ്വാഴ്ച വിശുദ്ധ റമദാന്‍ വ്രതത്തിന് തുടക്കമാകും. വിശ്വാസികള്‍ക്കിനി ഒരു മാസം വ്രതശുദ്ധിയുടെ പുണ്യ ദിനങ്ങളാണ്. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച്‌ മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന രാപ്പകലുകള്‍. വീട്ടകങ്ങളും പള്ളികളും എന്നു വേണ്ട ഓരോ ഇസ് ലാം മത വിശ്വാസിയുടെയും മനസ്സില്‍ പാപമോചനത്തിന്റെയും പ്രാര്‍ഥനകളുടെയും നാളുകളാണ് കടന്നുവരുന്നത്. പള്ളികളില്‍ പ്രാര്‍ഥനാനിരതരായും ദാന ധര്‍മങ്ങളിലും സാമൂഹിക പ്രവര്‍ത്തന ങ്ങളിലും മുഴുകിയും സ്വയം നവീകരണത്തിന്റെ ദിനങ്ങളാണ് വരുന്നത്. ഓരോ പുണ്യപ്രവൃത്തിക്കും എത്രയോ മടങ്ങ് ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം പൂര്‍ണമായും നന്‍മയില്‍ മുഴുകാന്‍ വിശ്വാസിക്കു പ്രചോദനമാണ്.

ഖാദിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രടറി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ മാസപ്പിറവി കണ്ടതായി അറിയിച്ചു.

NO COMMENTS