നീലേശ്വരം നഗരസഭയില്‍ ഊര്‍ജ്ജിത വിദ്യാഭ്യാസ പരിപോഷണ പരിപാടിക്ക് തുടക്കമായി

100

കാസറകോട് : നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയിലെ എട്ടാം തരം മുതല്‍ ഹയര്‍ സെക്കന്ററിതലം വരെയുള്ള കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി വിജയശതമാനം വര്‍ധിപ്പിക്കുന്നതിനും കുട്ടികളില്‍ മനോധൈര്യം, ഉള്‍ക്കാഴ്ച്ച, സാമൂഹ്യബോധം ഇവ വികസിപ്പിച്ചെ ടുക്കുന്നതിനുമുള്ള സമഗ്ര പരിശീലന പരിപാടി ആരംഭിച്ചു. കോട്ടപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളി ല്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ വിദഗ്ദരായ അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന തോടൊപ്പം ‘പരീക്ഷാപ്പേടി’ കൂടാതെ പൊതുപരീക്ഷകള്‍ എഴുതുന്നതിനുള്ള മന:ശാസ്ത്ര ക്ലാസുകളും കുട്ടികള്‍ക്ക് നല്‍കും. ഈ പദ്ധതി നടപ്പിലാക്കിയ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ നീലേശ്വരം നഗരസഭാ പരിധിയിലെ എല്ലാ പൊതു വിദ്യാലയങ്ങളും എസ്.എസ്.എസ്.സി. പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയിരുന്നെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ പറഞ്ഞു.

വിദ്യാഭ്യാസ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി അധ്യക്ഷനായി. വൈസ്‌ചെയര്‍പേഴ്‌സണ്‍ വി. ഗൗരി ‘ഈസി’ ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു. കൗണ്‍സിലര്‍ പി.വി.രാമചന്ദ്രന്‍, പ്രിന്‍സിപ്പാള്‍ ബിന്ദു. സി.കെ, കെ. രാജി തുടങ്ങിവര്‍ സംസാരിച്ചു. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ അബ്ദുള്‍ ലത്തീഫ് സ്വാഗതവും കോട്ടപ്പുറം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ രാജുമുട്ടത്ത് നന്ദിയും പറഞ്ഞു.

NO COMMENTS