നെടുമങ്ങാട് ജലസേചന വകുപ്പ് മോട്ടലിന് സ്ഥലം നൽകും

127

തിരുവനന്തപുരം : ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വിനോദസഞ്ചാര വകുപ്പിന് മോട്ടൽ നിർമിക്കാൻ അനുമതി നൽകും. നെടുമങ്ങാടുള്ള വിഐപി കാമ്പസിലെ 1.53 ഏക്കർ സ്ഥലത്താണ് വിനോദസഞ്ചാര വകുപ്പ് മോട്ടൽ നിർമിക്കുക. ജലവിഭവമന്ത്രിയുടെ ചേംബറിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.

ഭൂമിയുടെ ഉടമസ്ഥാവകാശം ജലസേചന വകുപ്പിനായിരിക്കും. മോട്ടൽ നിർമാണവും നടത്തിപ്പും വിനോദസഞ്ചാരവകുപ്പിന്റെ ചുമതലയാണ്. പദ്ധതിയിൽനിന്നും കിട്ടുന്ന ലാഭവിഹിതം ഇരു വകുപ്പുകളും പങ്കിട്ടെടുക്കാനും ധാരണയായി. വിഐപി കാമ്പസിൽ 8.52 ഏക്കർ ഭൂമിയാണ് ജലസേചന വകുപ്പിന്റെ പക്കലുള്ളത്. നിലവിൽ മൂന്നേക്കർ സ്ഥലത്തായി 25 ക്വാർട്ടേഴ്‌സുകളും ഓഫീസും കാന്റീനും പ്രവർത്തിക്കുന്നു.

NO COMMENTS