കാര്‍ഷിക സംരംഭകത്വ ശില്പശാലയും അഗ്മാര്‍ക്ക് പ്രദര്‍ശനവും മന്ത്രി ഉദ്ഘാടനം ചെയ്തു

94

കാസറകോട് : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കാസര്‍കോട് ആത്മയുടെയും ആഭിമുഖ്യത്തില്‍ പ്രീ-വൈഗ 2019 കാര്‍ഷിക സംരംഭകത്വ ശില്പശാലയും അഗ്മാര്‍ക്ക് പ്രദര്‍ശനവും നടത്തി.പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടന്ന പരിപാടി റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷനായി.

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരിയില്‍ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടത്തുന്ന കാര്‍ഷിക സംരംഭകര്‍ക്കായുള്ള വൈഗ മേളയ്ക്ക് മുന്നോടിയായാണ് പ്രീ-വൈഗ 2019 കാര്‍ഷിക സംരംഭകത്വ ശില്പശാലയും അഗ്മാര്‍ക്ക് പ്രദര്‍ശനവും സംഘടിപ്പിച്ചത്.പരിപാടിയില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ കാര്‍ഷിക വിജ്ഞാന വ്യാപന കേന്ദ്രം കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജാനകി,കാര്‍ഷിക കോളേജ് അധ്യാപകന്‍ കെ എം ശ്രീകുമാര്‍,കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍,കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ എം ഹസൈനാര്‍,കാസര്‍കോട് ആത്മ പ്രോജക്ട് ഡയരക്ടര്‍ എസ് സുഷമ,കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ജി ബാബുരാജ് എന്നിവര്‍ സംസാരിച്ചു

NO COMMENTS