മഞ്ചേശ്വരം താലൂക്ക് പരാതി പരിഹാര അദാലത്ത് 30 വരെ അപേക്ഷിക്കാം

89

കാസറകോട് : ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഫെബ്രുവരി 13 ന് ഉപ്പള ലയണ്‍സ് ക്ലബ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുളള മഞ്ചേശ്വരം താലൂക്കിന്റെ പരാതി പരിഹാര അദാലത്തിലേക്ക് ജനുവരി 30 വരെ അപേക്ഷിക്കാം.
സി.എം.ഡി.ആര്‍.എഫ് ചികിത്സാ ധനസഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍.ആര്‍.എം കേസുകള്‍ സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുളള വിഷയങ്ങളില്‍ പരാതികള്‍ നല്‍കാം.

പൊതുജനങ്ങള്‍ക്ക് അദാലത്തിലേക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയും www.edistrict.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായും ബന്ധപ്പെട്ട താലൂക്കാഫീസിലും താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസുകളിലും നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. അദാലത്ത് നടക്കുന്ന ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ക്ക് നേരിട്ടും പരാതി സമര്‍പ്പിക്കാം.

NO COMMENTS