മാധ്യമപ്രവര്‍ത്തകനെ ഇടിച്ചിട്ട ലോറിയും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ

38

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേ​മം പൊലീസ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ഡ്രൈ​വ​റെ പൊലീസ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. വെള്ളായണിയില്‍ ലോ‍ഡ് ഇറക്കാന്‍ പോകുമ്ബോഴാണ് അപകടമെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയ്ക്കായിരുന്നു അപകടം ഉണ്ടായത്. തി​രു​വ​ന​ന്ത​പു​രം കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്ത് വെച്ചാണ് പ്ര​ദീ​പ് സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ന്റെപി​ന്നില്‍ വന്ന് ടി​പ്പ​ര്‍ ലോ​റി ഇടിച്ചത്. പ്രദീപിനെ ഇടിച്ചിട്ട ശേഷം ലോറി നിര്‍ത്താതെ പോകുകയാ യിരുന്നു. പ്രദീപ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെടുകയായുണ്ടായത്.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലോ​റി നി​ര്‍​ത്താ​തെപോ​യ​താ​ണ് ദു​രൂ​ഹ​ത​യ്ക്ക് കാ​ര​ണ​മാ​യ​ത്. ഡ്രൈ​വ​ര്‍​ക്കെ​തി​രേ പൊലീസ് പി​ന്നീ​ട് കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നു. തിരുവനന്തപുരം നഗരത്തിലെ ഈഞ്ചയ്ക്കലില്‍ നിന്നാണ് ലോറി കണ്ടെത്തിയതെന്നാണ് വിവരം. ഫോര്‍ട്ട് എ.സി പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറി കണ്ടെത്തിയത്.

NO COMMENTS