ചിങ്ങം പിറന്നു – കാസറഗോഡിന് 68.06 കോടി രൂപയുടെ പദ്ധതികള്‍

29

കാസറഗോഡ് : കൊല്ലവര്‍ഷ ആരംഭദിനമായ ചിങ്ങം ഒന്നിന്(ഓഗസ്റ്റ് 17) ജില്ലയ്ക്ക് 68.06 കോടി രൂപയുടെ പദ്ധതികള്‍ ലഭിച്ചു. ഇതില്‍ ചിലപദ്ധതികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനത്തിനും മറ്റുചിലതിന്റെ ശിലാസ്ഥാപനത്തിനുമാണ് ഇന്നലെ ( ഓഗസ്റ്റ് 17) റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ സാക്ഷ്യം വഹിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഈ ആറ് പദ്ധതികള്‍ക്കും തിരിതെളിഞ്ഞത്.

നിര്‍ഭയ വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോം(2.47 കോടി രൂപ), അമ്പലത്തല സോളാര്‍ പാര്‍ക്ക് 220 കെ വി സബ്സ്റ്റേഷന്‍ (39.68 കോടിരൂപ ),രാജപുരം 33 കെ വി സബ്സ്റ്റേഷന്‍(12.75 കോടിരൂപ ),ബല്ല വില്ലേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ( 25 ലക്ഷം രൂപ)എന്നിവയുടെ ഉദ്ഘാടനവും വണ്‍സ്റ്റോപ്പ് സെന്ററിന്റെ ശിലാസ്ഥാപനവും(61 ലക്ഷം) ചെമ്മനാട് സ്റ്റേഡിയത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ് (12.3 കോടി)ആരംഭം കുറിക്കല്‍ ചടങ്ങുമാണ് ഇന്നലെ നടന്നത്.

ഇതിനു പുറമേ ക്ഷീര കര്‍ഷകര്‍ക്കുള്ള കോവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി ഉദ്ഘാടനം ചെയ്തു നീലേശ്വരം എടത്തോട് റോഡ് വികസന അവലോകന യോഗവും റവന്യു മന്ത്രി അധ്യക്ഷതയില്‍ നടന്നു. സര്‍വ്വേ ഓണ്‍ലൈന്‍ പരിശീലനപരിപാടിയും മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

ലോകോത്തര നിലവാരമുള്ള സ്‌റ്റേഡിയം ലക്ഷ്യം: ജില്ലയില്‍ നിന്ന് കൂടുതല്‍ കായികതാരങ്ങള്‍ ഉയരണം- മന്ത്രി

ഉയര്‍ന്ന നിലവാരത്തിലുള്ള കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഉതകുന്ന വിധത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്‌റ്റേഡിയമാണ് ചെമ്മനാട് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിന്റെയും സ്‌പോര്‍ട് അമിനിറ്റി സെന്ററിന്റെയും നിര്‍മ്മാണപ്രൃത്തിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ചെമ്മനാട് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിന്റെയും സ്‌പോര്‍ട് അമിനിറ്റി സെന്ററിന്റെയും നിര്‍മ്മാണപ്രൃത്തി ഉദ്ഘാടം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.

12.3 കോടി മുതല്‍ മുടക്കിയാണ് സ്‌പോര്‍ട്‌സ് സെന്റര്‍ നിര്‍മ്മിക്കുന്നത്. കായികതാരങ്ങള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ക്ക് എച്ച് എ എല്‍ 50 ലക്ഷം രൂപ നല്‍കും. ബാക്കി തുഗ കാസര്‍കോട് വികസനപാക്കേജിലൂടെ ലഭ്യമാക്കും. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി. എച്ച എ എല്‍ അ ജി എം എ വി മുരളി കൃഷ്ണ മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു സ്വാഗതം പറഞ്ഞു. എഡി എം എന്‍ ദേവിദാസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ നസീമുദ്ദീന്‍, എന്നിവര്‍ സംസാരിച്ചു. ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍ നന്ദി പറഞ്ഞു

NO COMMENTS