ഐ​ പി ​എ​ല്‍ – താ​ര​ലേ​ല​ത്തി​ല്‍ 332 താ​ര​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി പ​ട്ടി​ക പു​റ​ത്തി​റ​ക്കി.

116

മും​ബൈ: 2020 ഐ​പി​എ​ല്‍ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യു​ള്ള താ​ര​ലേ​ല​ത്തി​ല്‍ 332 താ​ര​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി പ​ട്ടി​ക പു​റ​ത്തി​റ​ക്കി. 997 താ​ര​ങ്ങ​ളാ​ണ് ഐ​പി​എ​ല്‍ ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. എ​ട്ട് ഫ്രാ​ഞ്ചൈ​സി​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ചു​രു​ക്ക​പ​ട്ടി​ക പ്ര​കാ​രം അ​ന്തി​മ പ​ട്ടി​ക​യി​ല്‍ 332 ക​ളി​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍​ക്കാ​യു​ള്ള താ​ര​ലേ​ലം ഡി​സം​ബ​ര്‍ 19ന് ​കോ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ക്കും.

ര​ണ്ടു കോ​ടി അ​ടി​സ്ഥാ​ന വി​ല​യു​ള്ള ഏ​ഴ് താ​ര​ങ്ങ​ളാ​ണ് ചു​രു​ക്ക​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​വ​രെ​ല്ലാം വി​ദേ​ശ താ​ര​ങ്ങ​ളാ​ണ്. 1.5 കോ​ടി അ​ടി​സ്ഥാ​ന​വി​ല​യു​ള്ള 10 താ​ര​ങ്ങ​ളി​ല്‍ റോ​ബി​ന്‍ ഉ​ത്ത​പ്പ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ന്‍ താ​രം. ഒ​രു കോ​ടി അ​ടി​സ്ഥാ​ന​വി​ല​യു​ള്ള 23 താ​ര​ങ്ങ​ള്‍ ലേ​ല​ത്തി​ലു​ണ്ട്. ഇ​വ​രി​ല്‍ മൂ​ന്ന് പേ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണ്.

സ​ച്ചി​ന്‍ ബേ​ബി, വി​ഷ്ണു വി​നോ​ദ്, ജ​ല​ജ് സ​ക്സേ​ന തു​ട​ങ്ങി​യ കേ​ര​ള ര​ഞ്ജി താ​ര​ങ്ങ​ളും താ​ര​ലേ​ല​പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

NO COMMENTS