ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ കത്തിച്ചു.

133

ന്യൂഡൽഹി: ഡല്‍ഹിയിലെ സംഘം വിഹാറിലാണ് ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച്‌ ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ ജീവനോടെ കത്തിച്ചത് സെപ്റ്റംബര്‍ എട്ടിനാണ് സംഭവം.

വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. ഭാര്യ ഭക്ഷണം നല്‍കിയ ഉടനെ തന്നെ ഇയാൾ പാത്രം വലിച്ചെറിയുകയും ഭക്ഷണത്തെച്ചൊല്ലി ഭാര്യയോട് വഴക്കിടുകയും ചെയ്തു. തുടർന്ന് പുലര്‍ച്ചെ 1.30 ന് കിടന്നുറങ്ങുകയായിരുന്ന ഭാര്യയുടെ ദേഹത്ത് വിവേക് തീകൊളുത്തുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ടത്തെയിയ വിവേകിന്റെ മാതാപിതാക്കളാണ് ഇവരെ രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിച്ചത്.20 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.ഭര്‍ത്താവ് വിവേക് കുമാര്‍ (26)നെ പോലീസ് അറസ്റ്റ് ചെയ്തു.

NO COMMENTS