ഹജ്ജ് തീര്‍ഥാടനം ബുധനാഴ്ച – വ്യാഴാഴ്ച അറഫാ സംഗമം – വെള്ളിയാഴ്ച ബലിപെരുന്നാള്‍.

64

ഹജ്ജ് തീര്‍ഥാടനം ബുധനാഴ്ച ആരംഭിക്കും. വ്യാഴാഴ്ചയാണ് മുഖ്യ ചടങ്ങായ അറഫാ സംഗമം.- വെള്ളിയാഴ്ച ബലിപെരുന്നാള്‍. കോവിഡ് പശ്ചാത്തലത്തില്‍ സൗദിയിൽ നിന്നുള്ള ആയിരത്തോളം പേര് മാത്രമാണ് ഹജ്ജില്‍ പങ്കെടുക്കുക. തെരഞ്ഞെടുക്കപ്പെട്ടവരില് 700 വിദേശികളുണ്ട്. സൗദിയിലെ 160 രാജ്യക്കാരില്‍ നിന്നാണ് ഇവരെ നിശ്ചയിച്ചത്.

ഹജ്ജിനുശേഷം 14 ദിവസ വും സമ്പർക്ക വിലക്കുണ്ടാകും. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ ഒമ്പത് മീറ്റര്‍ അകലം പാലിച്ച്‌ സൗകര്യം ഒരുക്കി.തീര്‍ഥാടകര്‍ക്ക് അണുനശീകരണി, മുഖാവരണം, നമസ്കാര വിരിപ്പ്, മരുന്ന് തുടങ്ങിയ നല്കി.ജംറകളിലെറിയാനുള്ള കല്ലുകള്‍ അണുമുക്തമാക്കിയശേഷം പായ്ക്കറ്റുകളിലാക്കി നല്കും. 18 ലക്ഷത്തോളം വിദേശത്തുനിന്ന്. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണവും സൗദിയിലാണ്. കഴിഞ്ഞ വര്‍ഷം 25 ലക്ഷത്തോളം തീര്‍ഥാടകരാണ് ഹജ്ജില്‍ പങ്കെടുത്തത്.

അറഫാ സംഗമം

ഹജ്ജിൻറെ ഭാഗമായുള്ള കർമ്മങ്ങളിൽ സുപ്രധാന അനുഷ്ഠാനമാണ് അറഫാ സംഗമം. മിനായിൽ നിന്നും പതിനാറു കിലോമീറ്റർ അകലെയായാണ് അറഫ പ്രതലം സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനം ഓരോ വർഷവും സംഗമിക്കുന്ന ഇടം അറഫയാണ്. അറഫാ സംഗമത്തിനു മുൻപ് ഹാജിമാർ മിന എന്ന സ്ഥലത്ത് ഒത്തുചേരുകയും അറഫയിൽ എത്തിയശേഷം ദുൽഹജ്ജ് ഒൻപതിന് സന്ധ്യ മയങ്ങുംവരെ ഹാജിമാർ അറഫയിൽ തങ്ങുകായും ചെയ്യുന്നത് പതിവായിരുന്നു

ബലിപെരുന്നാള്‍

ഈദുൽ അദ്ഹ – ആതമാർപ്പണത്തിന്റെ ആഘോഷം – ബലി പെരുന്നാൾ അഥവാ വലിയ പെരുന്നാൾ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ്. പ്രവാചകനായ ഇബ്രാഹിം നബി ദൈവ കല്പന മാനിച്ച് തന്റെ ആദ്യ ജാതനായ ഇസ്മാഇൽനെ ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ.

NO COMMENTS