തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ചൈ​ന​യിൽ വ​ന്‍ ഭൂ​ച​ല​നം – 11 പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.

168

ബെ​യ്ജിം​ഗ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ചൈ​ന​യെ പി​ടി​ച്ചു​കു​ലു​ക്കി വ​ന്‍ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നു ചൈ​ന എ​ര്‍​ത്ത്‌​ക്വ​യ്ക്ക് നെ​റ്റ്‍​വ​ര്‍​ക്സ് സെ​ന്‍റ​ര്‍ അ​റി​യി​ച്ചു. കു​റ​ഞ്ഞ​ത് 11 പേ​ര്‍ മ​രി​ച്ച​താ​യും 122 പേ​ര്‍​ക്കു പ​രി​ക്കേ​റ്റതായും ഔ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ട്.

സി​ച്ചു​വാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.55ഓ​ടെ​യാ​ണു ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ഭൂ​മി​ക്ക​ടി​യി​ല്‍ ഏ​ക​ദേ​ശം 16 കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​ണി​ത്. നാ​ലോ​ളം തു​ട​ര്‍ ച​ല​ന​ങ്ങ​ളും ഉ​ണ്ടാ​യി. യി​ബി​നി​ലെ ന​ഗ​ര​ത്തി​ലെ ചാം​ഗ്നിം​ഗ്, ഗോം​ഗ്ഷി​യാ​ന്‍ കൗ​ണ്ടി​ക​ളി​ല്‍ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്.

ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ത​ക​ര്‍​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ക​ളി​ലും ചി​ത്ര​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ സൂ​ച​ന​യു​ണ്ട്. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

NO COMMENTS