നാലാമത് ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ – ആന്റണി ഹോപ്കിന്‍സ് , മികച്ച നടി – ഫ്രാന്‍സെ മക്ഡോര്‍മാന്റ്,

27

ലണ്ടന്‍ : നാലാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിന്‍സാണ് മികച്ച നടന്‍. നൊമാഡ് ലാന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാന്‍സെ മക്ഡോര്‍മാന്റ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. ക്രിസ്റ്റഫര്‍ ഹാംപ്ടണ്‍ – ഫ്ലോറിയാന്‍ സെല്ലര്‍ ഇതേ ചിത്രത്തിന് മികച്ച തിരക്കഥ യ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. നൊമാഡ്‌ലാന്‍ഡാണ് മികച്ച ചിത്രം.

മറ്റു പുരസ്‌കാരങ്ങള്‍ ;

മികച്ച സഹനടി- യൂ യോന്‍ ജുങ്ങ് (മിനാരി), മികച്ച സഹനടന്‍- ഡാനിയേല്‍ കലൂയ്യ (ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശ്ശിഹ), മികച്ച ഇംഗ്ലീഷിതര ചിത്രം- അനതര്‍ റൗണ്ട്, മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചര്‍, മികച്ച ആനിമേറ്റഡ് ചിത്രം- സോള്‍, മികച്ച സംവിധായിക- ചോലെ സവോ (നൊമാഡ്ലാന്‍ഡ്), മികച്ച അവലംബിത തിരക്കഥ- എമറാന്‍ഡ് ഫെന്നെല്‍ (പ്രോമിസിങ് യങ്ങ് വുമണ്‍). മികച്ച ഒറിജിനല്‍ സ്‌കോര്‍- സോള്‍, മികച്ച ഛായാഗ്രാഹകന്‍- നൊമാഡ്ലാന്‍ഡ്, മികച്ച കാസ്റ്റിങ്- മാങ്ക്, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മാ റൈനീസ് ബ്ലാക്ക്ബോട്ടം, മികച്ച മേയ്ക്ക്‌അപ്പ്- മാ റൈനീസ് ബ്ലാക്ക്ബോട്ടം
മികച്ച സൗണ്ട്- സൗണ്ട് ഓഫ് മെറ്റല്‍, മികച്ച സ്പെഷ്യല്‍ വിഷ്വല്‍ എഫക്‌ട്- ടെനെറ്റ്

NO COMMENTS