ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നത് ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയിൽ

35

വലിയവനായ അല്ലാഹുവിന്റെ ഇച്ഛാനുസരണ മാണു ഇബ്രാഹിം നബി സ്വജീവിതം ചിട്ടപ്പെടുത്തി യത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രതിസന്ധികളില്‍ അല്ലാഹു പലതരത്തില്‍ പരീക്ഷിച്ചിരുന്നു.

കാത്തിരുന്നു കിട്ടിയ മകൻ ഇസ്മയിലിനെ
ബലിനല്‍കാന്‍ ദൈവദൂതന്‍ ആവശ്യപ്പെട്ടു. ഇബ്രാഹിം നബി ഒട്ടും മടിച്ചില്ല. മകനെ ബലി നൽകാൻ തന്നെ തീരുമാനിച്ചപ്പോൾ മകനു പകരം മൃഗബലി മതിയെന്ന് അല്ലാഹു അറിയിച്ചു. ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയിലാണ് വിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ആഘോഷി ക്കുന്നത്.

ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും മകന്‍ ഇസ്മയില്‍ നബിയുടെ സമര്‍പ്പണത്തിന്റെയും ധന്യസ്മൃതി കളുണര്‍ത്തി കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്ലാം വിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ആഘോഷിക്കും.

ഈ ദിനത്തില്‍ ഇസ്ലാംമത വിശ്വാസികള്‍ മൃഗങ്ങളെ ബലിയറുത്ത് മാംസം ദാനം ചെയ്യും. ഇബ്രാഹിം നബി നടത്തിയ ആഹ്വാനമനു സരിച്ചാണു വിശ്വാസികള്‍ ഹജ്ജിനായി മക്കയിലെത്തുന്നത്.

ജീവനുള്ളപ്പോൾ മുഖത്തു നോക്കാൻ ആർക്കും സമയമില്ലായിരുന്നു . മരണപ്പെട്ടാൽ, ആ മുഖം കാണാൻ തിരക്കു കൂട്ടുന്ന മനുഷ്യർ. ഓർക്കുക, മനുഷ്യരുടെ മുഖത്തു നോക്കി പുഞ്ചിരിക്കാൻ കഴിയുന്നവർ വലിയ മനസുകൾക്ക് ഉടമയത്രെ യെന്നുള്ള നബി വചനവും ജീവൻ പിരിഞ്ഞിട്ട് മുഖത്തു നോക്കുന്നതിനേക്കാൾ നല്ലത് ജീവിച്ചിരിക്കു മ്പോൾ നിറമനസ്സോടെ മറ്റുള്ളവരുടെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നതാണെന്നും ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു.