സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു .

23

ഇടുക്കി: നെല്ലിപ്പാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. സന്തോഷ്‌ (45) ആണ് മരിച്ചത്. കടക്കെണി മൂലമാണ് സന്തോഷിന്റെ ആത്മഹത്യയെന്ന് കുടുംബം പറയുന്നു. കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നുവെന്ന സന്തോഷി ന്റെ ആത്മഹത്യാകുറിപ്പും കണ്ടെത്തി. കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയി രുന്നുവെന്ന് കുടുംബം പറഞ്ഞു. കൊവിഡ ലോക്ക്ഡൗണ്‍ പ്രതിസന്ധികളാല്‍ വായ്പ തിരിച്ചടക്കാന്‍ പറ്റിയിരുന്നില്ലെന്നും കുടുംബം പ്രതികരിച്ചു.

NO COMMENTS