മാരുതി കാറിൽ ചാരായം കടത്ത് – എക്‌സൈസ് സംഘം പ്രതിയെ അതിവിദഗ്ധമായി പിടികൂടി

91

കാസറഗോഡ് : മാരുതി ആൾട്ടോ കാറിൽ ചാരായം കടത്തിയ കല്യോട്ട് ചാന്തമുള്ള് കുമാരൻ മകൻ രാജശേഖരനെ ഹോസ്ദുർഗ് എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു.

ഹോസ്ദുർഗ് താന്നിയടി – ഇരിയ റോഡിൽ ട്രാൻസ്ഫോമറിന് സമീപം പത്ത് ലിറ്റർ ചാരായവുമായി KL 60 N 1396 എന്ന നമ്പർ മാരുതി ആൾട്ടോ കാറിൽ കടത്താൻ ശ്രമിക്കവെയാണ് ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം. വി സുധീന്ദ്രനും സംഘവും ചേർന്ന് കാറും ചാരായവുമടക്കം പിടികൂടിയത്.

ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. വി. പ്രസന്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിദഗ്ധമായ തിരച്ചിലിലാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. റേഞ്ച് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഷെയ്ക്ക് അബ്ദുൾ ബഷീർ, സജീവ്. വി സിവിൽ എക്സൈസ് ഓഫീസർമാരായ മുരളീധരൻ. എം, സിജു. കെ, അഭിലാഷ്. കെ, രഞ്ജിത്ത്. ടി. കെ, ജിതിൻ. പി.വി എന്നിവരും ഉണ്ടായിരുന്നു..

NO COMMENTS