കൊച്ചി തുറമുഖത്തിന്റെ കടബാധ്യത എഴുതിതള്ളാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി യോഗം തീരുമാനിച്ചു

256

ന്യൂഡല്‍ഹി: കൊച്ചി തുറമുഖത്തിന്റെ കടബാധ്യത എഴുതിതള്ളാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി യോഗം തീരുമാനിച്ചു. 897 കോടി രൂപയുടെ പിഴപലിശ എഴുതിതള്ളാനാണ് തീരുമാനം. രണ്ടു ഘട്ടങ്ങളിലാണ് കേന്ദ്രസർക്കാരിൽ നിന്നെടുത്ത 168 കോടിയുടെ വായ്പയാണ് പലിശയും പിഴപലിശയും ഉൾപ്പടെ 914 കോടി രൂപയായത്.
ഇതിൽ 897 കോടി എഴുതി തള്ളുന്നതിനൊപ്പം 557 കോടി രൂപയുടെ മറ്റ് ബാധ്യത മരവിപ്പിക്കാനും മന്ത്രിസഭ അനുമതി നല്കി. ഇത് പത്ത് വർഷമായി അടച്ചു തീർത്താൽ മതിയെന്നാണ് തീരുമാനം. തുറമുഖത്തിന്റെ വരുമാനം പ്രതീക്ഷിച്ചതു പോലെ ഉയരാത്തതു കാരണമാണ് ഇത് തിരിച്ചടയാക്കാൻ കഴിയാത്തതെന്ന് കേന്ദ്ര മന്ത്രിസഭ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY