കോണ്‍ഗ്രസ് ഇനി പഴയ കോണ്‍ഗ്രസ് അല്ല; രാഹുല്‍ ഗാന്ധി

174

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ മുന്നേറ്റം ആവര്‍ത്തിക്കണമെങ്കില്‍ പഴയ കോണ്‍ഗ്രസ് രീതികള്‍ക്കൊപ്പം പുതിയ ചില തന്ത്രങ്ങളും പയറ്റേണ്ടതുണ്ടെന്ന് പാര്‍ട്ടി കരുതുന്നു.പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ അടിമുടി മാറ്റാനൊരുങ്ങുകയാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഇതിനായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഡിജിറ്റലാക്കി നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരേയും പാര്‍ട്ടിയുടെ നിര്‍ണായക തിരുമാനങ്ങളില്‍ ഭാഗമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാജസ്ഥാനിലും മധ്യപ്രദേശിലും വിജയകരമായി നടപ്പാക്കിയ ശക്തി ആപ്പിന് പുറമേ മറ്റൊരു പുതിയ ആപ്പും കൂടി അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസ്.

തിരഞ്ഞെടുപ്പ് വിജയം നേടിയ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആര് മുഖ്യമന്ത്രിയാകുമെന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ആ വെല്ലുവിളി രാഹുല്‍ ഗാന്ധി പരിഹരിച്ചത് നേതാക്കളുടെ അഭിപ്രായം തേടിയല്ല. മറിച്ച് താഴെക്കിടയില്‍ നിന്നുള്ള പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട് അഭിപ്രായം തേടിയാണ്.

NO COMMENTS