ശാരദ ചിട്ടി തട്ടിപ്പ് ; പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും.

148

കൊല്‍ക്കത്ത: കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകള്‍ ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാര്‍. മേഘാലയയിലെ ഷിലോങ്ങില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുക.

ചിട്ടി തട്ടിപ്പ് കേസ് കൊല്‍ക്കത്ത പൊലീസ് അന്വേഷിക്കവേ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കുന്നതായി തെളിവ് നശിപ്പിക്കുകയും സുപ്രധാന രേഖകള്‍ സിബിഐയ്ക്ക് കൈമാറാന്‍ വിസ്സമ്മതിക്കുകയും ചെയ്തുവെന്നാണ് രാജീവ് കുമാറിനെതിരായ ആരോപണം.2014ല്‍ ആണ് സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറിയത്.
നേരത്തെ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ നടത്തിയ ശ്രമം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംസ്ഥാന പൊലീസും തടഞ്ഞത് വന്‍ സംഘര്‍ഷത്തിന് വഴിതെളിച്ചിരുന്നു. പിന്നീട് അവിടെ നിന്നു മടങ്ങിയ സിബിഐ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് രാജീവ് കുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉത്തരവായത്.

NO COMMENTS