ഐ എ എസ് ഉദ്യോഗസ്ഥനായ മകൻറെ സ്വാധീനമുപയോഗിച്ചു യുവാവിനെ കള്ളക്കേസിൽ കുടുക്കി അപമാനിച്ചതായി പരാതി

266

തിരുവനന്തപുരം ;അണ്ടൂർക്കോണം തറവാട്ടിൽ, ഷെമി മൻസിലിൽ നാസിമുദീൻ എന്നയാൾ ഐ എ എസ് ഉദ്യോഗസ്ഥനായ മകൻറെ സ്വാധീനം ഉപയോഗിച്ച്അണ്ടൂർക്കോണം സ്വദേശിയും അടുത്ത ബന്ധു കൂടി ആയ ഷിറോസ് ഖാനെ കള്ളക്കേസിൽ കുടുക്കിയും അപമാനിച്ചതായുമാണ് പരാതി .

കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ഈ മാസം ഒന്നിന് ഷിറോസ്ഖാനും നാസിമുദ്ദീനും തമ്മിൽ വാക്ക് തർക്കം നടന്നിരുന്നതെന്നും ഇതിനെ തുടർന്ന് നാസിമുദീൻ തൻ്റെ മകനായ ഐ എ എസ്‌ ഉദ്യോഗസ്ഥന്റെ സ്വാധീനത്തിൽ തനിക്കെതിരെ മംഗലാപുരം പോലീസിൽ വിവിധ വകുപ്പുകളോടുകൂടി കേസ് എടുത്ത് പീഡിപ്പിക്കുകയായിരുന്നുമെന്നാണ് ഷിറോസ്ഖാൻ പറയുന്നത് .തന്നെ മനഃപൂർവം കള്ളക്കേസിൽ കുടുക്കാനായി നാസിമുദ്ദീൻ ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നിന്നും മകൻറെ സഹായത്തോടെ കേരളത്തിലെ ഒരു പ്രമുഖ ഐ എ എസ് ഉദ്യോഗസ്ഥയുടെ ഒത്താശയോടെ വ്യാജ വൂണ്ട് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതായും പരാതിയിൽ പറയുന്നു.

ഈ കേസിൽ പുനരന്വേഷണം നടത്തണം എന്നും നാസിമുദീൻറെ മകനായ ഐ എ എസ് ഉദ്യോഗസ്ഥൻറെ ഈ കേസിലുള്ള അധികാര ദുർവിനിയോഗവും കേസിന്റെ നിജ സ്ഥിതിയും അന്വേഷണ പരിധിയിൽ കൊണ്ട് വരണമെന്നും തനിക്ക് നീതി കിട്ടണമെന്നും ഷിറോസ് പറയുന്നു.തന്നെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചതിനെ തുടർന്ന് യുവാവ് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട് .

NO COMMENTS