കേരളത്തിൽ ആദ്യ ലീഡുകള്‍ സ്വന്തമാക്കി ബിജെപി മുന്നേറുന്നു

24

തിരുവനന്തപുരം : തൃശൂര്‍ കോര്‍പ്പറേഷനിലും ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലും ആദ്യ ലീഡുകള്‍ സ്വന്തമാക്കിയത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍, തപാല്‍ വോട്ടുകള്‍ എണ്ണുമ്ബോള്‍ മൂന്ന് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നിന്നു. ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ ആണ് എന്‍ഡിഎയുടെ ഇത്തവണത്തെ ആദ്യ വിജയം. പെരുന്ന ഉള്‍പ്പെടെ രണ്ട് വാര്‍ഡുകളില്‍ ആണ് ബിജെപി മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിട്ടുള്ളത്. പാലക്കാട് മുനിസിപ്പാലിറ്റിയിലും ആദ്യ ഫലസൂചനകള്‍ ബിജെപിയ്ക്ക് അനുകൂലമാണ്.

തപാല്‍ വോട്ടുകളിലും വലിയ തോതില്‍ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞു എന്നത് ബിജെപിയെ സംബന്ധിച്ച്‌ വലിയ നേട്ടമായിത്തന്നെ വിലയിരുത്തേണ്ടി വരും. കഴിഞ്ഞ തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും ബിജെപി ആയിരുന്നു. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളാണ് ബിജെപി ഇത്തവണ കൂടുതല്‍ പ്രതീക്ഷിയര്‍പ്പിക്കുന്നത്. ഇതിനായി സംസ്ഥാന നേതാക്കളെ തന്നെ ബിജെപി മത്സര രംഗത്ത് ഇറക്കുകയും ചെയ്തിരുന്നു.ആദ്യമായാണ്, ആദ്യ ഫല സൂചനകള്‍ ഇത്തരത്തില്‍ ബിജെപിയ്ക്ക് അനുകൂലമായി വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ കോര്‍പ്പറേഷനില്‍ ആദ്യ രണ്ട് ലീഡുകള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായിരുന്നു. ഈ രണ്ട് വാര്‍ഡുകളും ബിജെപിയുടെ സിറ്റിങ് സീറ്റുകളും ആണ്.

ഇത്തവണ വന്‍ മുന്നേറ്റം ആണ് ബിജെപി പ്രതീക്ഷിക്കുന്നത്. എണ്ണായിരത്തോളം വാര്‍ഡുകളില്‍ വിജയം നേടാന്‍ ആകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം നല്‍കിയിട്ടുള്ള കണക്ക്. എന്നാല്‍ കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ആകെ ജയിച്ചത് ആയിരത്തി മുന്നൂറില്‍ താഴെ സീറ്റുകളില്‍ മാത്രമായിരുന്നു.

NO COMMENTS