ജിദ്ദയിൽ മലയാളി കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതി ഈജിപ്തുകാരന്‍

25

ജിദ്ദ: മലപ്പുറം, കോട്ടക്കല്‍, പറപ്പൂര്‍ സൂപ്പി ബസാര്‍ സ്വദേശി പരേതനായ നമ്ബ്യാടത്ത് ഉണ്ണീന്‍ മുസ്‌ല്യാരുടെ മകന്‍ കുഞ്ഞലവി (45) കഴിഞ്ഞ ചൊവാഴ്ച കിഴക്കന്‍ ജിദ്ദയിലെ അല്‍സാമിര്‍ ഏരിയയില്‍ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതി ഈജിപ്തുകാരന്‍ ആണെന്ന് സൂചന.

ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാ യിരുന്ന കുഞ്ഞലവി കമ്ബനിയുടെ കളക്ഷന്‍ കഴിഞ്ഞു എണ്‍പതിനായിരത്തോളം റിയാലുമായി മടങ്ങവെയാണ് കൊല്ലപ്പെട്ടത്. രാവിലെ പത്തുമണിയോടെ സംഭവം. കാറില്‍ കുത്തേറ്റ് മരിച്ച നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഈജിപ്തുകാരനായ പ്രതി കുഞ്ഞലവിയുമായി അടുത്ത പരിചയം ഉള്ള ആളെന്നെന്നും ഇയാളെ പോലീസ് പിടികൂടിയതായുമാണ് അറിയുന്നത്.

കൊല്ലപ്പെട്ട കുഞ്ഞലവി സ്‌ക്രാപ്പ് നല്‍കി പണം വാങ്ങുന്ന സ്ഥാപനത്തിലെ ആളാണ് പ്രതി. കുഞ്ഞലവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ കൂടെ യാത്ര ചെയ്ത അക്രമി വാഹനത്തില്‍ വെച്ച്‌ അദ്ദേഹത്തെ കുത്തി കൊലപ്പെടുത്തുകയും കുഞ്ഞലവിയുടെ പക്കലുണ്ടായിരുന്ന പണം തട്ടിയെടുത്ത് രക്ഷപ്പെടുത്തുകയു മായിരുന്നു എന്നാണ് നിഗമനം.

തുടര്‍ന്ന്, നാട്ടിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ചാണ് അക്രമി പിടിയിലാ യതെന്നും വിവരമുണ്ട്. ഫൈനല്‍ എക്സിറ്റ് വിസ നേടി സൗദി വിടാന്‍ ഒരുങ്ങിയിരുന്ന വേളയിലാണ് പ്രതി കൊലപാതകം നടത്തിയത്.

കുറ്റവാളികളെ പിടികൂടുന്ന കാര്യത്തില്‍ സൗദി പൊലീസിന് ലഭിക്കുന്ന മറ്റൊരു പൊന്‍തൂവല്‍ കൂടിയായ ഈ സംഭവം സംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തല്‍, പക്ഷേ, അധികൃതര്‍ ഇത് വരെ നടത്തിയിട്ടില്ല. ഇപ്പോള്‍ കോട്ടക്കല്‍ പാപ്പയിലാണ് കുഞ്ഞലവിയുടെ കുടുംബം താമസിക്കുന്നത്.

NO COMMENTS