പൊതുവേദികളിൽ എങ്ങനെ സംസാരിക്കണം – എങ്ങനെ നല്ല പ്രാസംഗികനാവാം -കോൺഗ്രസിനു നല്ല പ്രവർത്തകരെ സൃഷ്ടിക്കാൻ – ശശി തരൂർ

213

തിരുവനന്തപുരം : യുവ പ്രവർത്തകർക്കിടയിൽ എങ്ങനെ നല്ല പ്രാസംഗികനെ വളർത്തിയെടുക്കാം, പൊതുവേദികളിൽ എങ്ങനെ സംസാരിക്കണം, പ്രവർത്തകർക്കിടയിലെ നൂതന ചിന്താഗതികൾ കേരളത്തിലെ 14 ജില്ലകളിൽ പ്രവർത്തിക്കുന്ന യുവ കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടി ഏകദിന ശില്പശാല കെപിസിസി ക്യാമ്പയിൻ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഇന്ദിരാഭവനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ എംപിയുമായ ഡോക്ടർ ശശി തരൂർ ഉദ്ഘാടനം ചെയ്തു.

ജോൺ സണ്ണിക്കുട്ടി ഏബ്രഹാമിനെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ പ്രവർത്തകർക്ക് വേണ്ട ഉപകരണങ്ങളും യോഗത്തിൽ നൽകി.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിലെ 20 മണ്ഡലങ്ങളിലെ പ്രചാരണ രീതികൾക്ക് ചുക്കാൻ പിടിക്കാൻ വേണ്ടി ഇങ്ങനെ ഒരു ക്യാമ്പ് നടത്തിയത്. കോൺഗ്രസ് ക്യാമ്പെയിൻ കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി ആണ് ഇങ്ങനെ ഒരു ക്യാമ്പെയിൻ സംഘടിപ്പിക്കാനുള്ള ആശയം മുന്നോട്ടു വച്ചത്. ഒരു നല്ല പ്രാസംഗികനു ഒരു നല്ല പ്രവർത്തകനാകാൻ കഴിയുമെന്ന് ക്യാമ്പയിനിൽ ശശിതരൂർ പറഞ്ഞു.

റിപ്പോർട്ടർ : തെന്നൽ കെ സത്യൻ

NO COMMENTS