താമരശേരി ഉപജില്ല ദ്വിദിന ശാസ്ത്രരംഗം ശില്‍പശാല കട്ടിപ്പാറയില്‍ തുടങ്ങി.

296

കോഴിക്കോട് : കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ശാസ്ത്രരംഗം ശില്‍പശാലക്ക് കട്ടിപ്പാറ നസ്‌റത്ത് യുപി സ്‌കൂളില്‍ തുടക്കമായി. താമരശേരി ഉപജില്ലയിലെ ഹൈസ്‌കൂള്‍, യുപി സ്‌കൂളുകളില്‍ നിന്നായി 200 കുട്ടികളാണ് രണ്ട് ദിവസത്തെ ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര-പ്രവൃത്തിപരിചയ വിഭാഗങ്ങളായാണ് ശില്‍പശാല ക്രമീകരിച്ചിരിക്കുന്നത്.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട് ശില്‍പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ഇന്ദിര ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എന്‍ പി മുഹമ്മദ് അബ്ബാസ് പദ്ധതി വിശദീകരിച്ചു. നസ്രത്ത് യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് തോട്ടപ്പിളളി, കൊടുവള്ളി ബിപിഒ മെഹറലി, പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ റീന ബഷീര്‍, നസ്‌റത്ത് യുപി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് പ്രേംജി ജെയിംസ്, എച്ച്എം ഫോറം കണ്‍വീനര്‍ ദിലീപ് കുമാര്‍, പ്രധാനധ്യാപിക പ്രസന്ന ജോണ്‍ ശാസ്ത്ര രംഗം കണ്‍വീനര്‍ ജോജി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

തിയ്യക്കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തുകുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ തിയ്യക്കണ്ടി പുറ്റു മണ്ണിൽ താഴം കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കിയത്. തിയ്യക്കണ്ടി ഹരിജൻ കോളനി നിവാസികൾക്ക് ഉപകാരപ്പെടും വിധത്തിൽ ഉള്ളതാണ് പദ്ധതി.

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഓവർസിയർ സുരേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പദ്ധതിക്കായി സ്ഥലം സംഭാവന ചെയ്ത കാമ്പുറത്ത് മലയിൽ മാളുവിനെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ മീന, സ്ഥിരം സമിതി അംഗങ്ങളായ എം.കെ ലിനി, കെ.ഷാജികുമാർ, കുടിവെള്ള കമ്മിറ്റി സെക്രട്ടറി ബിജു ഇ.എം തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS