ഉപ്പളയിൽ നടന്ന പൗരത്വ സംരക്ഷണറാലിയിൽ ജാതി മത ഭേദമെന്യേ പതിനായിരത്തിൽപരം ആളുകൾ പങ്കെടുത്തു .

133

ഉപ്പള : മംഗൽപാടി പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉപ്പളയിൽ പൗരാവകാശ സംരക്ഷണ റാലി നടത്തി.

ബന്തിയോട് നിന്നാരംഭിച്ച റാലിക്ക് ടി എ മൂസ,  പാത്തൂർ മുഹമ്മദ് സഖാഫി, ലണ്ടൻ മുഹമ്മദ് ഹാജി,   അബുൽ അക്രം മുഹമ്മദ് ബാഖവി , എം പി മുഹമ്മദ്മണ്ണംകുഴി,  സാദിഖ് ചെറുഗോളി , പി എം സലീം, ഗോൾഡൻ മൂസ കുഞ്ഞി, ഉമ്മർ രാജാവ്,എം  കെ  അലി മാഷ്,  അഡ്വക്കേറ്റ് കരിം പൂന , ഷാഫി സഹദി, കെ  എഫ്. ഇക്ബാൽ, ഉമ്മർ അപ്പോളോ, ഹമീദ് ഹാജി കൽപ്പന, അസീം  മണിമുണ്ട,  ഗോൾഡൻ റഹ്മാൻ, അബൂ തമാം, അബൂബക്കർ കൊട്ടാരം, സിദ്ദീഖ് കൈകമ്പ,  അബ്ബാസ് ഓണന്ത, അബൂബക്കർ വടകര,   മുഹമ്മദ് കുഞ്ഞി ബൂൺ, ബി എം മുസ്തഫ, എം, ബി യൂസുഫ്, ജബ്ബാർ പള്ളം,  നേതൃത്വം നൽകി, ജാഥ ഉപ്പളയിൽ  സമാപിച്ചു,

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പാരമ്പര്യം ഇല്ലാത്തവർ നാടിനെ വെട്ടിമുറിക്കുന്നതിനെതിരെയുള്ള മുദ്രാവാക്യങ്ങൾ ജാഥയിൽ മുഴങ്ങി. പതിനായിരത്തിൽപരം പേർ ജാഥയിൽ പങ്കാളികളായി. അനന്തരം ഉപ്പളയിൽ  നടന്ന പ്രതിഷേധ യോഗം  കുമ്പോൽ ഷമീംതങ്ങൾ, ഉത്ഘാടനം ചെയ്തു, എം സി  ഖമറുദ്ധീൻ എം  എൽ  എ. എ കെ  എം അഷ്‌റഫ്‌, ഷാഹുൽ ഹമീദ് ബന്തിയോട്, കെ കെ അബ്ദുള്ള,കുഞ്ഞി, കെ എസ് ഫക്രുദീൻ പ്രസംഗിച്ചു.

NO COMMENTS