സാനിയ സഖ്യത്തിന് കിരീടം

217

ടോക്യോ: സാനിയ മിര്‍സും ചെക്ക് ജോടി ബാര്‍ബൊറ സ്ട്രൈക്കോവയും ടൊറെ പാന്‍ പെസഫിക് ഓപ്പണ്‍ ടെന്നിസ് ചാമ്ബ്യന്‍ഷിപ്പില്‍ കിരീടം നേടി. വനിതാ ഡബിള്‍സ് ഫൈനലില്‍ ചൈനീസ് ജോടിയായ ചെന്‍ ലിയാങ്ങിനെയും ഷാവോസുവാന്‍ യാങ്ങിനെയുമാണ് അവര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്കോര്‍: 6-1, 6-1.
ഇത് സാനിയ-സ്ട്രൈക്കോവ സഖ്യത്തിന്റെ മൂന്നാം കിരീടമാണിത്. കഴിഞ്ഞ മാസം നടന്ന സിന്‍സിനാറ്റി ഓപ്പണിലും ഇവര്‍ ജേതാക്കളായിരുന്നു.

NO COMMENTS

LEAVE A REPLY