കോവിഡ് വൈറസ് വ്യാപനം ഇനിയും രൂക്ഷമാകും – ലോകാരോഗ്യ സംഘടന

89

ലോകത്ത് കോവിഡ് വൈറസ് വ്യാപനം വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടി കള്‍ ശരിയായ രീതിയില്‍ അല്ലെന്നും അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതത്തി ലേക്ക് മടങ്ങാനാവില്ലെന്നും വൈറസ് വ്യാപനം ഇനിയും രൂക്ഷമാകുമെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി.

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണം 15000 കടന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുഎച്ച്‌ഒയുടെ മുന്നറിയിപ്പ് നല്‍കിയിരിക്കു ന്നത്.മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ അമേരിക്കയിലെ ഒരു സംസ്ഥാനത്തെ രോഗബാധ വളരെ ഉയർന്നതാണെന്നും ആശങ്കാജനകമാ ണെന്നും അദ്ദേഹം പറഞ്ഞു .

NO COMMENTS