ചൗക്കിയിലുള്ള കൃഷി വിജ്ഞാന്‍ കേന്ദ്രയില്‍ ടെക്നോളജി ക്ലിനിക്ക്

94

കാസര്‍കോട് : സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജിത വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ സഹകരണത്തോടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവ സായ സംരംഭകര്‍ക്കായി ഇന്നും നാളെയും(ഡിസംബര്‍ 10,11 തീയ്യതികളില്‍ )രാവിലെ 10 മുതല്‍ ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിക്കും.

കാസര്‍കോട് ചൗക്കിയിലുള്ള കൃഷി വിജ്ഞാന്‍ കേന്ദ്രയില്‍ സംഘടിപ്പിക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഐ സി എ ആര്‍ കെ വി കെ ഡയറക്ടര്‍ ഡോ.അനിത കരുണ്‍ അധ്യ ക്ഷയാകും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി.ഒ.രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തും.

പരിശിലന പരിപാടിയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളായ നാളികേരം, ചക്ക, മാങ്ങ, കശുമാങ്ങ, പൈനാപ്പിള്‍ തുടങ്ങി യവയുടെ സംസ്‌കരണം, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റല്‍, ഭക്ഷ്യസുരക്ഷ, ബാങ്ക് വായ്പ നടപടിക്രമങ്ങള്‍ മുതലായവയില്‍ കൃഷി വിജ്ഞാന്‍ കേന്ദ്ര, സി.പി.സി.ആര്‍.ഐ ,ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ്, വ്യവസായ വകുപ്പ് എന്നീ സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ധര്‍ ക്ലാസ്സുകള്‍ നല്‍കും.

NO COMMENTS