ആംനസ്റ്റി പദ്ധതിയിലൂടെ നികുതി കുടിശ്ശിക അടയ്ക്കാം.

44

കാസറഗോഡ് : ജൂലൈ 31 വരെയുള്ള വാറ്റ് നികുതി, വില്പന നികുതി, കേന്ദ്ര വില്പന നികുതി, ആഡംബര നികുതി അടയ്ക്കാതെ വീഴ്ച വരുത്തിയ വ്യാപാരികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയായ ആംനസ്റ്റി 2020 ലൂടെ നികുതി കുടിശ്ശിക അടയ്ക്കാന്‍ അവസരം. ജൂലെ 31 വരെയുള്ള വാറ്റ് നികുതി കുടിശ്ശികയുടെ 40 ശതമാനം അപേക്ഷ സമര്‍പ്പിച്ച് ഒരു മാസത്തിനകം അടച്ചാല്‍ മതി.

കൂടാതെ നികുതി കുടിശ്ശികയുടെ 50 ശതമാനം തവണ വ്യവസ്ഥകള്‍ക്ക് വിധേയമായി ജൂലൈ 31 നകം അടയ്ക്കാനും അവസരമുണ്ട്. 2005 ഏപ്രില്‍ ഒന്നു വരെയുള്ള വില്പന നികുതി കുടിശ്ശിക വാറ്റ് നികുതിയുടെ വ്യവസ്ഥയനു സരിച്ച് അടച്ചാല്‍ മതി, എന്നാല്‍ 2005 ഏപ്രില്‍ ഒന്നിന് ശേഷമുള്ള വില്പന നികുതിയുടെ കുടിശ്ശികയില്‍, വില്പന നികുതിയും, പലിശയും സഹിതം അടയക്കണം. പിഴ ഒഴിവായി കിട്ടും.

ഓണ്‍ലൈനായി അപേക്ഷിക്കണം

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ്‌സൈറ്റായ www.kerala taxes.gov.in ന്റെ ഹോം പേജിലുള്ള ആംനസ്റ്റി 2020 എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ജൂലൈ 31 നകം ഓണ്‍ലൈനായി ആണ് അപേക്ഷിക്കേണ്ടത്. ജില്ലയിലെ കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ്, വിദ്യാനഗര്‍ സര്‍ക്കിള്‍ ഓഫീസുകളിലെ ഓഫീസര്‍മാര്‍ അപേക്ഷ പരിശോധി ച്ച് അനുവാദം നല്‍കിയതിനു ശേഷം അപേക്ഷ സമര്‍പ്പിച്ച അതേ പോര്‍ട്ടലില്‍ നിന്നും ഓണ്‍ലൈനായി തുക അടച്ചാല്‍ റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ അടുത്തുള്ള സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍ 04994 256820 (വിദ്യാനഗര്‍), 04994 230449 (കാസര്‍കോട്്), 04672204308 (ഹോസ്ദുര്‍ഗ്ഗ്).

NO COMMENTS