ടേസ്റ്റ് കാഷ്യു വലിയൊരു ആശയത്തിന്റെ തുടക്കം : ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു

103

കാസറകോട് : വലിയൊരു ആശയത്തിന്റെ തുടക്കമാണ് ഇന്ന് ഈ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നതെന്ന് ജില്ലാ കള ക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസില്‍ നടന്ന കുടുംബശ്രീയുടെ ടേസ്റ്റ് കാഷ്യൂവിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജങ്ക് ഫുഡ് വാങ്ങി വമ്പന്‍ മുതലാളി മാരെ സമ്പന്ന രാക്കുന്നതിന് പകരം നമ്മുടെ നാട്ടിലെ അമ്മമാരുടെ ഈ ഉത്പന്നങ്ങള്‍ വാങ്ങി അവര്‍ക്കൊപ്പം നില്‍ ക്കണമെന്ന് വിദ്യാര്‍ത്ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു. പല സ്നാക്സുകളും നിര്‍മ്മിക്കുന്ന ഉരുളക്കിഴങ്ങ് നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നില്ല.

പകരം ഇവിടെ സുലഭമായി ലഭിക്കുന്ന കശുവണ്ടി ഉപയോഗിച്ച് ആരോഗ്യപ്രദമായ രീതിയില്‍ തയ്യാറാക്കുന്ന ഈ മിഠായി വാങ്ങിക്കാന്‍ ഓരോ കുട്ടിയും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. ചെമ്മനാട് സിഡിഎസിലെ ആശ്രയ കുടുംബശ്രീ അംഗം സാറാബി കളക്ടറുടെ നേതൃത്വത്തില്‍ മിഠായിയുടെ ആദ്യ വില്‍പന നടത്തി. അഞ്ച് രൂപയും പത്തുരൂപയും വിലയുള്ള മിഠായിക്കായി വിദ്യാര്‍ത്ഥികള്‍ വരി നിന്നു. രുചിച്ചവരെല്ലാം മിഠായി സൂപ്പറെന്ന് പറഞ്ഞ് പണം നല്‍കി. രണ്ടാംതരത്തില്‍ പഠിക്കുമ്പോള്‍ മിഠായി വാങ്ങാന്‍ റോഡ് മുറിച്ച് കടന്നപ്പോള്‍ ഉണ്ടായ അപകടത്തിന്റെ ഓര്‍മ്മകള്‍ സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ കുട്ടികളുമായി പങ്കുവെച്ചു.

കുടുംബശ്രീ മധുരവുമായി വിദ്യാലയങ്ങളിലെത്തുമ്പോള്‍ ഇനി റോഡ് മുറിച്ച് കടക്കുകയെന്ന കടമ്പ കുട്ടികള്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് ആര്‍ ടി ഒ കെ.രവികുമാര്‍, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി പുഷ്പ, കുടുംബശ്രീ എ.ഡി.എം.സി ജോസഫ് പെരികില്‍, ടി. ഐ. എച്ച്. എസ്.എസ് ഹെഡ്മിസ്ട്രസ് കുസുമം ജോണ്‍, ഡെപ്യൂട്ടി എച്ച്.എം പി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

NO COMMENTS