തമിഴ്നാട് എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കി

178

ചെന്നൈ: തമിഴ്നാട്ടില്‍ എം.എല്‍.എമാരുടെ ശമ്പളം 55,000 നിന്ന് 1,05,000 രൂപയാക്കി ഉയര്‍ത്തി. മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയിലാണ് പ്രഖ്യാപനം നടത്തിയത്. എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് കോടിയില്‍ നിന്നും 2.5 കോടിയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതിനിടെ, രാജ്യസഭയിലെ എം.പിമാരുടെ ശമ്പളം ഉയര്‍ത്തണമെന്ന് സമാജ്വാദി പാര്‍ട്ടി എം.പി നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. ഏഴാം ശമ്ബള പരിഷ്കരണം വന്നതോടെ തങ്ങളുടെ ശമ്ബളം സെക്രട്ടറിമാരേക്കാള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായ സമയത്ത് ജനപ്രതിനിധികളുടെ ശമ്ബളം വര്‍ധിപ്പിച്ച നടപടിക്കെതിരെ വിമര്‍ശനങ്ങളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കണമെന്നും കടമെഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് ഇത് പിന്‍വലിച്ചത്.

NO COMMENTS