തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി ചുമതലയേറ്റു

206

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി ചുമതലയേറ്റു. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ചെറുകിട വ്യവസായികള്‍ക്കുമുള്ള സഹായ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പേരിലാണ് പദ്ധതികള്‍ ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ 500 മദ്യശാലകള്‍ പൂട്ടുമെന്നും പളനിസാമി പ്രഖ്യാപിച്ചു. ജോലിക്കാരായ സ്ത്രീകള്‍ക്ക് ഇരുചക്ര വാഹനം വാങ്ങാന്‍ 50 ശതമാനം സബ്സിഡി നല്‍കാനും മത്സ്യത്തൊഴിലാളികള്‍ക്ക് 5000 പുതിയ വീടുകള്‍ നിര്‍മിച്ചു കൊടുക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തു. നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചാണ് പളനിസാമി അധികാരത്തില്‍ എത്തിയത്. 122 എംഎല്‍എമാരുടെ പിന്തുണയോടെയാണ് പളനിസാമി അധികാരത്തിലെത്തിയത്. അതേസമയം, വിശ്വാസവോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും അസാധുവാക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷമായ ഡിഎംകെ ഇന്നു മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY