ഐക്യമലയാള പ്രസ്ഥാനത്തിന് പിന്തുണയുമായി തമിഴ് പ്രൊട്ടക്ഷൻ കൗൺസിൽ

144

തിരുവനന്തപുരം : പട്ടം പി. എസ്‌. സി ആസ്ഥാനത്തിനു മുന്നിൽ നടക്കുന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ അനിശ്ചിതകാല നിരാഹാര പന്തൽ കേരള തമിഴ് പ്രൊട്ടക്ഷൻ കൗൺസിൽ ദക്ഷിണ മേഖല ഓർഗനൈസർ പി എസ് വരദൻ.(മുൻ മന്ത്രി പി. എസ്‌ നടരാജപിള്ളയുടെ കൊച്ചുമകൻ) സന്ദർശിച്ചു

പി എസ് സി ചോദ്യാവലി മലയാളത്തിലും തമിഴിലും കന്നടയിലും വേണമെന്നാവശ്യപ്പെട്ട് നടക്കുന്ന നിരാഹാര സത്യാഗ്രഹം ചരിത്രത്തിലെ സമരങ്ങളിലെ ഉജ്വല ഏടാണെന്നും, വിവിധ ഭാഷാസ്നേഹികളായ മനുഷ്യർ ഈ സമരത്തിന് പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഭാഷാ പ്രവർത്തകരുമായി ഐതിഹാസ സമരത്തിൽ പങ്കെടുക്കുമെന്നും സജീവമായി തന്നെ നിലകൊള്ളുമെന്നും അറിയിച്ചു.

NO COMMENTS