മദ്യ ലഹരിയില്‍ കാറോടിച്ച്‌ പോലീസ് ജീപ്പിലിടിച്ച തമിഴ്നടന്‍ അരുണ്‍ വിജയ്ക്കെതിരെ പോലിസ് കേസെടുത്തു

174

ചെന്നൈ: മദ്യ ലഹരിയില്‍ കാറോടിച്ച്‌ പോലീസ് ജീപ്പിലിടിച്ച്‌ അപകടം സൃഷ്ടിച്ച തമിഴ്നടന്‍ അരുണ്‍ വിജയ്ക്കെതിരെ പോലിസ് കേസെടുത്തു. പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു സംഭവം.
ഭാര്യയുമൊത്ത് കാറില്‍ പോകുന്നതിനിടെ നുഗപക്കം പോലിസ് സ്റ്റേഷനു സമീപം നിര്‍ത്തിയിട്ടിരുന്ന പോലിസ് ജീപ്പിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.
അപകടം നടന്ന ഉടന്‍ പോലിസ് എത്തുകയും പരിശോധനയില്‍ താരം മദ്യപിച്ചിരുന്നതായി വ്യക്തമാകുകയും ചെയ്തു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.