താജ്മഹല്‍ ശിവക്ഷേത്രമല്ലെന്ന് പുരാവസ്തു വകുപ്പ്

774

ആഗ്ര : താജ്മഹല്‍ ശിവക്ഷേത്രമാണെന്ന വാദം തെറ്റെന്ന് പുരാവസ്തു വകുപ്പ്. താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റേയും അദ്ദേഹത്തിന്‍റെ ഭാര്യ മുംതാസിന്റേയും ശവകുടീരമാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആഗ്ര കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെയുടെ വിശദീകരണം.
താജ്മഹലില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താനുള്ള അവകാശമുണ്ടെന്നും, താജ്മഹജല്‍ ശിവ ക്ഷേത്രമാണെന്നും കാണിച്ച്‌ ആഗ്ര കോടതിയില്‍ കേസ് നിലവിലുണ്ട്. എന്നാല്‍ ഈ വാദം അടിസ്ഥാനരഹിതമാണെന്നും താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്ന് കാട്ടി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സത്യവാങ്മൂലം നല്‍കി.

NO COMMENTS