തമിഴ്നാട്ടില്‍ എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ടി.ടി.വി. ദിനകരന്‍

211

ചെന്നൈ: തമിഴ്നാട്ടില്‍ എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് എഐഎഡിഎംകെ വിമത വിഭാഗം നേതാവ് ടി.ടി.വി. ദിനകരന്‍.
നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു ദിനകരന്റെ പ്രതികരണം. ജനങ്ങള്‍ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയക്ക് പകരകാരനാവാന്‍ ആര്‍ക്കും കഴിയില്ല. അമ്മയുടെ വിശ്വസ്തരായ വോട്ടര്‍മാരെ മറിക്കാനും സാധിക്കില്ല. ആരെ വേണമെങ്കിലും എംജിആറിനോടും അമ്മയോടും താരതമ്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഒരു അമ്മയും ഒരു എംജിആറും മാത്രമേയുള്ളു എന്നും ദിനകരന്‍ അറിയിച്ചു.