വ്യാജ ചികിത്സാ രേഖ : ടി പി സെന്‍കുമാറിനെ അടുത്ത മാസം 14വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

149

കൊച്ചി : ടി പി സെന്‍കുമാറിനെ അടുത്ത മാസം 14വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. അവധിക്കാലത്ത് മുഴുവന്‍ ശമ്ബളവും ലഭിക്കാന്‍ വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ സെന്‍കുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജരേഖ ചമച്ചു എന്നതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നാല് കേസുകളാണ് സെന്‍കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.