ബെവ്കോ ഔട്ട്ലെറ്റുകള്‍ ഒന്നും ഇനി പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

180

കോഴിക്കോട്• ബെവ്കോ ഔട്ട്ലെറ്റുകള്‍ ഒന്നും ഇനി പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഓരോ വര്‍ഷവും 10% ഔട്ട്ലെറ്റുകള്‍ പൂട്ടുമെന്ന യുഡിഎഫിന്റെ മദ്യനയം മാറും. ഈ നിലപാടു പിന്തുടര്‍ന്നാല്‍ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ ഉള്‍പ്പെടെ 306 മദ്യഷോപ്പുകള്‍ പൂട്ടേണ്ടിവരും. നിലവിലുള്ള ഒരു മദ്യഷോപ്പും പൂട്ടുകയില്ല.മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് ഇടതു സര്‍ക്കാരിന്റെ നയം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നയം ഒരു തരത്തിലും ജനങ്ങള്‍ക്കു പ്രയോജനപ്പെട്ടിട്ടില്ല. മദ്യവില്‍പ്പന ഗണ്യമായി കൂടുകയാണു ചെയ്തത്. മദ്യഉപഭോഗവും വര്‍ധിച്ചു.അതേസമയം, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കു ലൈസന്‍സ് നല്‍കുന്നതില്‍ തീരുമാനമായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇക്കാര്യത്തില്‍ കൂടിയാലോചന വേണ്ടിവരും. ഈ മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിനു മുന്‍പായി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചു ദേശീയപാതയോരത്തു പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ പൂട്ടുന്നതിനെക്കുറിച്ചും തീരുമാനമുണ്ടായിരുന്നു. ഇക്കാര്യങ്ങളിലെല്ലാം കൂടിയാലോചനകള്‍ക്കുശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.

NO COMMENTS

LEAVE A REPLY