സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന്‍ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍

347

തിരുവനന്തപുരം : സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമേ തുറക്കൂവെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. പുതിയ ബാറുകള്‍ അനുവദിക്കില്ല. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര മേഖലയായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ ദേശീയ, സംസ്ഥാന പാതകള്‍ കടന്നുപോകുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങിയതോടെയാണ് മന്ത്രിയുടെ വിശദീകരണം.
thuraku

NO COMMENTS