സിറിയയില്‍ സ്ഫോടനം: 20 മരണം

237

ദമാസ്കസ്: സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്കു സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഏറെയും വിമത പോരാളികളാണ്. നിരവധി പേര്‍ക്ക് പരുക്കേറ്റു. അലെപ്പോ കോടതി മേധാവി ഷെയ്ഖ് ഖലീദ് അല്‍ സയ്യദ്, ഒരു ജഡ്ജി എന്നിവരും കൊല്ലപ്പെട്ടവരിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.വിമതര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള അത്മേഷ് മേഖലയിലാണ് സ്ഫോടനമുണ്ടായത്. ചാവേര്‍ സ്ഫോടനമാണോ എന്ന് വ്യക്തമല്ല. എന്നാല്‍ വിമത പോരാളികളെ ലക്ഷ്യമാക്കി നടത്തിയ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനമാണെന്ന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള വാര്‍ത്ത ഏജന്‍സി അവകാശപ്പെട്ടു.എന്നാല്‍ മേഖലയില്‍ സ്ഫോടനത്തിന് മുന്‍പ് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ലെന്നും ഒരു ബാഗില്‍ വച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നും പ്രദേശിക മാധ്യമങ്ങള്‍ പറയുന്നു.

NO COMMENTS

LEAVE A REPLY