വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ എഫ് ഐ ആറില്‍ പിഴവ് വരുത്തിയ എ എസ് ഐ ക്ക് സസ്പെന്‍ഷന്‍

186

തൃശൂര്‍: ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ എഫ് ഐ ആറില്‍ ഗുരുതര പിഴവ് വരുത്തിയ എ എസ് ഐ ക്ക് സസ്പെന്‍ഷന്‍. പഴയന്നൂരിലെ എ എസ് ഐ ജ്ഞാനശേഖരാനാണ് എഫ് ഐ ആറില്‍ വീഴ്ച വരുത്തിയതില്‍ സസ്പെന്‍ഷനിലായത്.
വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ എഫ് ഐ ആറില്‍ ഗുരുതര പിഴവ് വരുത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയാണ് തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പി കൃഷ്ണദാസിനു രക്ഷപെടാന്‍ പഴുതിട്ടാണ് എഫ് ഐ ആര്‍ തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.