271 ഇന്ത്യന്‍ വംശജരെ യു എസില്‍ നിന്ന് നാടുകടത്തുമെന്ന് അറിയിച്ചതായി സുഷമ സ്വരാജ്

150

ന്യൂഡല്‍ഹി: ട്രംപ് ഭരണകൂടം 271 ഇന്ത്യന്‍ വംശജരെ യു എസില്‍ നിന്ന് നാടുകടത്തുമെന്ന് അറിയിച്ചതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്. നാടുകടത്തുന്നതിന് മുമ്പ് ഇവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ യു എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരാണ് ഇവരെന്ന് പരിശോധിക്കാന്‍ പട്ടികയിലുള്ളവരുടെ വിവരങ്ങള്‍ നല്‍കണമെന്നും അതിനുശേഷമേ നടപടിയിലേക്ക് കടക്കാവൂ എന്നും അമേരിക്ക അറിയിച്ചതായി സുഷമ പറഞ്ഞു. എന്നാല്‍ യുഎസില്‍ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല. 2009 – 2014 കാലഘട്ടത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ എണ്ണത്തില്‍ അഞ്ചു ലക്ഷത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. യുഎസില്‍ ഇന്ത്യക്കാര്‍ക്കു നേരെ നിരവധി ആക്രമണങ്ങള്‍ അടുത്തകാലത്തായി നടന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യക്കാരനായ എഞ്ചിനീയര്‍ കാനില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു