നികുതി വെട്ടിപ്പ് ; സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പടുത്തി വിട്ടയച്ചു

245

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ നടന്‍ സുരേഷ് ഗോപി എം.പിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ടാള്‍ ജാമ്യത്തിലുമാണ് വിട്ടയച്ചത്. കേസില്‍ സുരേഷ് ഗോപിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും, അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

NO COMMENTS