നിലവിളക്കു കൊളുത്താത്ത പരിപാടികളില്‍ താനിനി പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി

179

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും നിലവിളക്കും മത പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് മന്ത്രി സുധാകരന് പറയാനുളള അവകാശമുണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. എന്നാല്‍ നിലവിളക്കു കൊളുത്താത്ത പരിപാടികളില്‍ താനിനി പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതൊരു കാര്യത്തിനും ശുഭാരംഭം നല്ലതാണ്. നിലവിളക്ക് കത്തിക്കില്ലെന്ന് നിലപാട് എടുക്കുന്നവര്‍ക്ക് അതു പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അവരവരുടേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. വിളക്കുകള്‍ കൊളുത്തണോ വേണ്ടയോ എന്ന് മന്ത്രി സുധാകരന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. ക്ഷേത്രങ്ങളിലെ ആര്‍എസ്‌എസ് ശാഖകളുടെ പ്രവര്‍ത്തനം സംബന്ധിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രനു മറുപടി നല്‍കേണ്ടത് താനല്ല.പ്രതികരിക്കേണ്ടവര്‍ കൃത്യസമയത്തു അതു ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.