പോലീസ്പലയിടത്തും സി. പി. എം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് കെ സുരേന്ദ്രന്‍

144

കോഴിക്കോട്: പൊലീസ് പലയിടത്തും സി. പി. എം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. എസ്ഡി പിഐ പ്രവര്‍ത്തകരും സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഹിന്ദുവേട്ട നടത്തുകയാണ്. അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ പൊലീസിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്.അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം. പതിനായിരക്കണക്കിന് ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ ഡിജിപി എല്ലാ പൊലീസ് മേധാവികള്‍ക്കും ഉത്തരവ് നല്‍കിയിരിക്കുകയാണ്. പൊലീസ് പലയിടത്തും സിപിഎം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നത്. പ്രതിഷേധക്കാരെ അടിച്ചൊതുക്കി ശബരിമല തകര്‍ക്കുക എന്നതാണ് പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്. ഈ നീക്കം ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും- ഫേസ്ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നു.

NO COMMENTS